KeralaLatest NewsNews

ഗുരുദേവജയന്തി ദിനത്തില്‍ കരിദിനം; സി.പി.എം പിന്മാറണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തില്‍ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സിപിഎം പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ചതയദിനത്തെ കരിദിനമാക്കാനുള്ള സിപിഎം നീക്കം ലക്ഷക്കണക്കിന് ശ്രീനാരായണരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഞായറാഴ്ച രാത്രി നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കരിദിനം ആചരിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ശ്രീനാരായണീയര്‍ ഏറെ പവിത്രമായി കാണുന്ന ഗുരുദേവ ജന്മദിനത്തിന്റെ ശോഭകെടുത്താനാണോ സിപിഎം ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്‍പ് ഗുരുദേവനെ കുരിശില്‍ തറച്ചവരില്‍ നിന്നും ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാനാണ്? സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രീനാരായണീയ സമൂഹം ഒത്തുച്ചേരുന്ന ദിവസം കരിദിനം വരുന്നത് ആശങ്കാജനകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button