തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസുകാരനായ സജിത്ത് കസ്റ്റഡിയില്‍. വീട്ടില്‍ നിന്നാണ് സജിത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടു വളയുകയായിരുന്നു. സജിത്ത് വീട്ടിലുണ്ടെന്ന് കണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ച് കൂടുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സജിത്ത് വീടിന് ഉള്ളില്‍ നിന്ന് പുറത്തിറങ്ങാതെ വെല്ലുവിളിക്കുകയായിരുന്നു.തന്നെ എന്തിനാണ് പിടിക്കുന്നതെന്ന് സജിത്ത് ചോദിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിനുള്ളില്‍ കയറി സജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ച് കൊണ്ട് പോവുകയായിരുന്നു. ഡിവൈഎഫ് ഐ കലിങ്ങിന്‍ മുഖം യൂണിറ്റ് പ്രസിഡന്റ് 24 കാരനായ ഹക്ക് മുഹമ്മദ്, തേവലക്കാട് യൂണിറ്റ് സെക്രട്ടറി 32 കാരന് മിഥിലാജ് എന്നിവരാണ് ഇന്നലെ രാത്രി ദാരുണമായി കൊല്ലപ്പെട്ടത്.
മിഥിലാജ് വെട്ടേറ്റസ്ഥലത്തും ഹക്ക് സ്വകാര്യ മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്ന് കൂടെയുണ്ടായിരുന്ന എസ് എഫ് ഐ തേമ്പാമുട് മേഖല സെക്രട്ടറി സഹിന് പൊലീസിന് മൊഴി നല്കി. രാത്രി 11.30 ന് ഹക്കിനേ വീട്ടില്‍ കൊണ്ടുവിടാന്‍ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്
Post Your Comments