Latest NewsNewsIndia

ഇന്ത്യന്‍ സൈനികര്‍ യാത്ര ചെയ്തിരുന്ന വാഹനത്തിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് പ്രയോഗം ; 6 പ്രദേശവാസികള്‍ക്ക് പരിക്ക് ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ശ്രീനഗര്‍: ഇന്ത്യന്‍ സൈനികര്‍ യാത്ര ചെയ്തിരുന്ന വാഹനത്തിന് നേരെ ഗ്രനേഡ് എറിഞ്ഞതിനെ തുടര്‍ന്ന് ആറ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ആണ് സംഭവം. കോണ്‍വോയിയിലെ അവസാന വാഹനത്തില്‍ ഗ്രനേഡ് ഇടിച്ചെങ്കിലും റോഡിന്റെ ഇടത് വശത്തേക്ക് തെറിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും സൈന്യം പ്രദേശം വളഞ്ഞതായും തീവ്രവാദികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തു വിട്ടു. ദൃശ്യത്തില്‍ പാലത്തിന്റെ അരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായും രണ്ട് ആര്‍മി ട്രക്കുകള്‍, രണ്ട് ജീപ്പുകള്‍ എന്നിവ പാലം കടക്കുന്നതായി കാണാം. പാലത്തിന്റെ മറുവശത്ത് നിരവധി വാഹനങ്ങളും ഉണ്ട്. തുടര്‍ന്ന് കോണ്‍വോയ് കടന്നുപോകാന്‍ അനുവദിക്കുന്നതിനായി വാഹനങ്ങള്‍ നിര്‍ത്തുകയും. ആര്‍മി കോണ്‍വോയിയിലെ അവസാന വാഹനം പാലത്തിലേക്ക് പോകുമ്പോള്‍, അതിന്റെ പിന്നില്‍ ഒരു ചെറിയ സ്‌ഫോടനം കേള്‍ക്കാം. പുകയും മണലും ഉയരുന്നത് വീഡിയോ കാണിക്കുന്നു. സ്‌ഫോടനത്തിന് ശേഷം ആളുകള്‍ സംഭവസ്ഥലത്ത് നിന്ന് ഓടുന്നത് കാണാം, അതേസമയം പാലത്തില്‍ അണിനിരക്കുന്ന വാഹനങ്ങള്‍ വേഗത്തില്‍ ഓടിക്കുന്നതായും. റിവേഴ്‌സ് ഗിയറില്‍ പാലത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതായും ദൃശ്യത്തില്‍ നിന്ന് വ്യക്തമാകുന്നു.

അതേസമയം ഞായറാഴ്ച രാത്രി ശ്രീനഗറിനടുത്ത് നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ മരണപ്പെട്ടു. മൂന്ന് തീവ്രവാദികളെ വെടിവച്ചു കൊന്നു. ആയുധങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് തീവ്രവാദികള്‍ ചെക്ക് പോസ്റ്റ് ആക്രമിച്ചതെന്ന് മുതിര്‍ന്ന പോലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കുകയും തീവ്രവാദികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അവരെ സമീപ പ്രദേശത്ത് വച്ചു തന്നെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. 36 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ പ്രധാന ഏറ്റുമുട്ടലായിരുന്നു അത്. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ജമ്മു കശ്മീരില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button