Latest NewsNewsIndia

28കാരനെ റോഡില്‍വച്ച് തല്ലിചതച്ച് വെടിവച്ചു കൊന്ന കേസില്‍ ആറു പേര്‍ അറസ്റ്റില്‍, ഇതില്‍ അഞ്ച് പേര്‍ പൊലീസുകാര്‍

ബടാല: 28കാരനെ റോഡില്‍വച്ച് തല്ലിചതച്ച് വെടിവച്ചു കൊന്ന കേസില്‍ ആറു പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് എ.എസ്.ഐയും മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വിന്യസിച്ച ഒരു ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ച് പേര്‍ പൊലീസുകാരാണ്. ഞായറാഴ്ച വൈകുന്നേരം ബടാലയിലെ ഭഗവാന്‍പൂര്‍ എക്സൈസ് ഇന്‍സ്‌പെക്ടറായി പോസ്റ്റുചെയ്ത ഉദ്യോഗസ്ഥനുള്‍പ്പെട്ട രണ്ട് വാഹനങ്ങള്‍ ഒരു സ്ത്രീ ഓടിച്ച കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

വഴിമാറാന്‍ കഴിയാതെ വന്നപ്പോള്‍ പ്രകോപിതരായ പോലീസുകാര്‍ പിന്നീട് യുവതിയുടെ കാര്‍ നിര്‍ത്തി കേടുപാടുകള്‍ വരുത്താന്‍ തുടങ്ങി. യുവതി തന്റെ സഹോദരന്‍ ഗുര്‍മേജ് സിങ്ങിനെ സംഭവസ്ഥലത്തേക്ക് വിളിപ്പിക്കുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഗുര്‍മേജിനെ തല്ലിച്ചതച്ച് 30 ബോറെ പിസ്റ്റള്‍ ഉപയോഗിച്ച് ഒരു പോലീസുകാരന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇവരെയെല്ലാം അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഗുരീന്ദര്‍ബീര്‍ സിംഗ് പറഞ്ഞു. അമിത്സര്‍ ട്രാഫിക് പോലീസില്‍ നിയമിച്ച അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ ബല്‍ജിത് സിംഗ്, രഞ്ജിത് സിംഗ് എന്നിവരെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മന്ത്രിയുടെ സുരക്ഷ. ആറാമത്തെ പ്രതിയെ ബടാല നിവാസിയായ സിമ്രത്ത് സിംഗ് ആണെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), ആയുധ നിയമം എന്നിവ ഉള്‍പ്പെടെയുള്ള കേസുകള്‍ പ്രതികള്‍ക്കെതിരെ കോട്ലി സൂറത്ത് മാല്‍ഹി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

കബഡി കളിക്കാരനും മുന്‍ അകാലി സര്‍പഞ്ചിന്റെ മകനുമായിരുന്നു ഗുര്‍മേജ്.

shortlink

Post Your Comments


Back to top button