തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയിരുന്ന വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരുവനന്തപുരം അന്തിയൂര്‍ക്കോണം സ്വദേശികളായ ജയന്‍, ശ്രീകുമാരി എന്നിവരുടെ മകളായ അനഘ ജയനുവേണ്ടിയാണ് കുമ്മനം രാജശേഖരന്‍ ഓണസമ്മാനമായി ഫോൺ നൽകിയത്. അന്തിയൂര്‍ക്കോണത്തു തന്നെയുള്ള വിനോദ് എന്ന യുവാവാണ് അനഘയുടെ കാര്യം കുമ്മനം രാജശേഖരനെ അറിയിച്ചത്. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ വിശദ വിവരങ്ങളും മറ്റും തനിക്ക് നല്‍കാന്‍ യുവാവിനോട് ആവശ്യപ്പെട്ട കുമ്മനം വിനോദിന് മൊബൈല്‍ ഫോണ്‍ എത്തിച്ചുകൊടുക്കുകയും വിനോദ് വഴി ഫോണ്‍ അനഘയ്ക്ക് കൈമാറുകയുമായിരുന്നു.
Post Your Comments