തന്റെ മഹത്തായ കരിയറിന്റെ തുടക്കം മുതല്‍ താന്‍ പ്രതിനിധീകരിച്ച ക്ലബ്ബായ എഫ്സി ബാഴ്സലോണയില്‍ നിന്ന് പുറത്തുപോകാനുള്ള ആഗ്രഹം അറിയിച്ചതോടെ ലയണല്‍ മെസ്സി ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സൗജന്യ കൈമാറ്റത്തിനായി സ്പാനിഷ് ക്ലബ് വിടാന്‍ അനുവദിക്കുന്ന ഒരു കരാര്‍ സജീവമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മെസ്സി സൂചിപ്പിപ്പിച്ചിരുന്നു. ബാഴ്സലോണയുമായുള്ള കരാര്‍ അവസാനിരിക്കെ മെസ്സിയെ കൈമാറിന്നതിനായി ക്ലബ്ബുകള്നല്കേണ്ടിവരുന്ന തുക 700 മില്യണ്‍ യൂറോയായി നിശ്ചയിച്ചിട്ടുണ്ട് ബാഴ്സ. ട്രാന്‍സ്ഫര്‍ ഫീസ് മാറ്റിനിര്‍ത്തിയാല്‍, ലയണല്‍ മെസ്സിയുടെ വമ്പിച്ച ശമ്പളം പോലും അര്‍ജന്റീനയിലെ സൂപ്പര്‍സ്റ്റാറിനെ താങ്ങാനാവുന്ന തിരഞ്ഞെടുത്ത ഏതാനും ക്ലബ്ബുകള്‍ മാത്രമേയുള്ളൂ.
എന്നിരുന്നാലും, ബുണ്ടസ് ലിഗ ക്ലബ് വിഎഫ്ബി സ്റ്റട്ട്ഗാര്‍ട്ടിന്റെ ആരാധകര്‍ മെസ്സിയെ അവരുടെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് എന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട്. ഇതിനായി ഒരു ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്ന് വരെ അവര്‍ ആരംഭിച്ചു കഴിഞ്ഞു. ലയണല്‍ മെസ്സിയെ ക്ലബിലേക്ക് കൊണ്ടുവരുന്നതിനായി 900 ദശലക്ഷം യൂറോ സമാഹരിക്കാനായി സ്റ്റട്ട്ഗാര്‍ട്ട് ആരാധകര്‍ ഒരു കാമ്പെയ്ന് ആരംഭിച്ചിരിക്കുകയാണ്.
ലയണല്‍ മെസ്സിയുടെ കൈമാറ്റത്തിനായി ഞങ്ങള്‍ വിഎഫ്ബി ആരാധകര്‍ പണം സ്വരൂപിക്കുന്നുണ്ടെന്ന് ഗോള്‍.കോം പേജില്‍ എഴുതിയിട്ടുണ്ട്. ഈ തുക കൃത്യസമയത്ത് എത്തിയില്ലെങ്കിലോ ലയണല്‍ മെസ്സി മറ്റൊരു ക്ലബില്‍ ചേരുകയോ ചെയ്താല്‍, സ്വരൂപിച്ച പണത്തിന്റെ 100% വിവ കോണ്‍ അഗുവയ്ക്ക് സംഭാവന ചെയ്യും എന്നും പേജിലൂടെ അറിയിച്ചുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ ആളുകള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു ലാഭരഹിത സംഘടനയാണ് വിയ കോണ്‍ അഗുവ ‘.
അതേസമയം ലയണല്‍ മെസ്സിക്ക് ബാഴ്സലോണയില്‍ നടന്ന ഷെഡ്യൂള്‍ ചെയ്ത കോവിഡ് ടെസ്റ്റില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. ക്ലബ്ബുമായി ഒരുതരത്തിലും ഒത്തുപോകാനാകില്ല എന്നാണ് മെസ്സി ഇതിലൂടെ സൂചിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇത്തരത്തില്‍ പണിമുടക്ക് തുടരുകയാണെങ്കില്‍ ക്ലബ്ബിന്റെ ക്യാപ്റ്റനും എക്കാലത്തെയും മികച്ച കളിക്കാരനുമായ മെസ്സിക്കെതിരെ പിഴയും ശമ്പളത്തില്‍ കുറവും വരുത്താന്‍ ക്ലബ്ബ് തുനിയെണ്ടി വരും.
Post Your Comments