നോയിഡ : വിവാഹ അ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ സഹോദരനെ കൊന്ന് യുവാവിന്റെ പ്രതികാരം.ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ഏഴ് വയസ്സുള്ള കുട്ടിയെയാണ് കൊലപ്പെടുത്തിയത്.
സംഭവത്തിൽ 24 വയസ്സുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബു എന്ന യുവാവാണ് അറസ്റ്റിലായത്. വ്യാഴായ്ച്ചയാണ് സ്ഥലത്തെ ഫ്ലൈ ഓവറിന് താഴെ നിന്നും കുട്ടിയുടെ മൃതദേഹം ലഭിച്ചത്.ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ ബാബു വിവാഹം ചെയ്യാൻ താത്പര്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ വിവാഹഭ്യർത്ഥന നിരസിക്കുകയായിരുന്നു.
ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബാലൻ മരിച്ചതിന് പിന്നാലെ ബാബുവിനെ കാണാതായിരുന്നു. ഞായറാഴ്ച്ചയാണ് ഇയാളെ സെക്ടർ 44 ന് സമീപത്തു നിന്നും പിടികൂടിയത്. പെൺകുട്ടിയുടെ സഹോദരനെ ബാബു ഫ്ലൈ ഓവറിൽ നിന്നും താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments