COVID 19KeralaNews

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന മലപ്പുറം കടമ്പോട് സ്വദേശി മുഹമ്മദാണ് മരിച്ചത്. അതേസമയം ഇന്ന് ഏഴ് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65), കൊല്ലം എടമണ്‍ സ്വദേശിനി രമണി (70), കോഴിക്കോട് മണ്‍കാവ് സ്വദേശി അലികോയ (66), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ജോണ്‍ (83), തിരുവനന്തപുരം ചായിക്കോട്ടുകോണം സ്വദേശി സുരേഷ് (32), ആഗസ്റ്റ് 21ന് മരണമടഞ്ഞ കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.ടി അബൂബക്കര്‍ (64) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button