Latest NewsIndia

മൂന്നുവയസുകാരിയെ വിറ്റ് മൊബൈലും ബൈക്കും വാങ്ങി , മാതാപിതാക്കള്‍ പിടിയിൽ

യുവാവിന്റെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് മകള്‍ വീട്ടിലില്ലെന്ന് കണ്ടെത്തിയത് .

ന്യൂഡല്‍ഹി : മൂന്ന് വയസുകാരിയായ മകളെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍ മൊബൈലും ബൈക്കും വാങ്ങി . ചിക്കബല്ലപൂര്‍ ജില്ലയിലെ തിനക്കല്‍ സ്വദേശികളായ ദമ്പതികളാണ് ബംഗളൂരു സ്വദേശികള്‍ക്ക് മൂന്ന് വയസുകാരിയായ മകളെ വിറ്റത്. കുഞ്ഞിനെ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച്‌ 50,000രൂപയുടെ ബൈക്കും 15,000രൂപയുടെ മൊബൈല്‍ ഫോണും പിതാവ് വാങ്ങി . യുവാവിന്റെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് മകള്‍ വീട്ടിലില്ലെന്ന് കണ്ടെത്തിയത് .

ഇവര്‍ വിവരമറിയിച്ചതിനുസരിച്ച്‌ ശിശുക്ഷേമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെ കള്ളി പുറത്തായി . കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ ഇവര്‍ മകളെ വില്‍ക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രി അധികൃതരുടെ ഇടപെടല്‍ കാരണം വില്പന നടക്കാതായി . പണം നല്‍കിയാല്‍ കുഞ്ഞിനെ ലഭിക്കുമെന്നത് അറിഞ്ഞ മക്കളില്ലാത്ത ബംഗളൂരു സ്വദേശി, ദമ്പതികളെ സമീപിക്കുകയായിരുന്നു .

പുണ്യ ഭൂമിയായ റിഷികേശിലെ പാലത്തില്‍ അര്‍ദ്ധനഗ്നയായി ഫോട്ടോ പോസ് ചെയ്ത ഫ്രഞ്ച് വനിത അറസ്റ്റില്‍

ഇരുവര്‍ക്കുമിടയിലുണ്ടായ കരാര്‍ അനുസരിച്ച്‌ കുട്ടിയെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു . ഒടുവിൽ കള്ളി വെളിച്ചത്തായതോടെ പോലീസെത്തി കര്‍ണാടക ശിശുക്ഷേമ വകുപ്പ് കുഞ്ഞിനെ മോചിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അനാഥമന്ദിരത്തിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button