അബുദാബി: ലോകത്തിന് മാതൃകയായി യുഎഇ , കുഞ്ഞിന്റെ ജനനത്തോടെ പിതാവിനും ശമ്പളത്തോടെയുള്ള അവധി അനുവദിച്ച് യുഎഇ.
തൊഴില്‍ ബന്ധങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഫെഡറല്‍ നിയമങ്ങളിലെ ഭേദഗതി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയേദ് അല്‍ നഹ്യാന്‍ അംഗീകരിച്ചതോടെയാണ് ഇതിനുള്ള വഴി തുറക്കുന്നത്. പുതിയ നിയമം അനുസരിച്ച്, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പിതാവിന് കുഞ്ഞ് ജനിച്ച ദിവസം മുതല്‍ ആറ് മാസം വരെ ശമ്പളത്തോട് കൂടിയുള്ള അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.
ലിംഗ സന്തുലിതത്വം ഉറപ്പാക്കുക, ലിംഗഭേദമന്യേ തുല്യ അവസരങ്ങള്‍ സൃഷ്ടിക്കുക, കുടുബം സംബന്ധിച്ച മൂല്യവും സ്ഥിരതയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയും ഇക്കാര്യങ്ങളില്‍ ലോകരാജ്യങ്ങളുടെ മുന്നില്‍ തങ്ങളുടെ നില ഉയര്‍ത്തുന്നതിനുമായാണ് യു.എ.ഇ ഈ വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുന്നത്.
Post Your Comments