കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ സ്വപ്ന സുരേഷിന്റെ മൊഴിയില്‍ അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ത്തി പ്രചരിപ്പിച്ചതായി അന്വേഷണ സംഘം. ഇതിനു പിന്നില്‍ ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം മൊഴി ചോര്‍ന്നതില്‍ കസ്റ്റംസ് ഉന്നത സംഘം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴി ചോര്‍ത്തി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലും കസ്റ്റംസ് നീരസം അറിയിച്ചിട്ടുണ്ട്. ഇതില്‍ അന്വേഷണം നടത്തും.
Read also: ഉത്ര കൊലക്കേസ് ഇനി ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയം
അതേസമയം ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് അനിലെന്നും ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജനം ടിവിയുടെ നിലവിലുള്ള ചുമതലകളില്‍ നിന്ന് അദ്ദേഹം തത്കാലം മാറി നില്‍ക്കുമെന്നും എംഡി പി. വിശ്വരൂപന് വ്യക്തമാക്കി. ജനം ടിവി വെബ്സൈറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണവും വ്യാജമാണെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments