UAELatest NewsNewsGulf

സ്‌കൂളുകള്‍ ഈ മാസം 30മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

 

യുഎഇ : യുഎഇയില്‍ സ്‌കൂളുകള്‍ ഈ മാസം 30മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്‌കൂള്‍ പഠനം തെരഞ്ഞെടുത്ത ചുരുക്കം വിദ്യാര്‍ഥികള്‍ മാത്രമാകും ആഗസ്റ്റ് 30 മുതല്‍ സ്‌കൂളിലെത്തി തുടങ്ങുക. കൊവിഡ് സുരക്ഷ കണക്കിലെടുത്ത് സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ പഠനമല്ലെങ്കില്‍ ഈ ലേണിങും വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ തിരഞ്ഞെടുക്കാം.

യുഎ.ഇയിലെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധി പിന്നിട്ടാണ് ഈമാസം 30ന് തുറക്കാനുള്ള സാഹചര്യത്തിലെത്തിയത്. പല സ്‌കൂളുകളിലും കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button