KeralaLatest News

ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ: തിരുവോണനാളില്‍ സെക്രട്ടറിയേറ്റിനു മുമ്പിൽ എസ്ഡിപിഐയുടെ സത്യഗ്രഹം

സര്‍ക്കാരിന്റെയും പിഎസ്‌സിയുടെയും നിലപാടില്‍ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത നിരാശയിലാണ്.

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കിയതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരും പിഎസ്‌സിയുമാണ് ഉത്തരവാദിയെന്നും നിയമനനിരോധനത്തിന്റെ രക്തസാക്ഷിയാണ് അനുവെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍. അനുവിന്റേത് യഥാര്‍ത്ഥത്തില്‍ കൊലപാതകമാണ്. റാങ്ക് പട്ടികയില്‍ ഇടംനേടി ജോലി പ്രതീക്ഷിച്ചു നില്‍ക്കുന്ന ആയിരക്കണക്കിനു ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധിയാണ് അനു.

അനുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും കുടംബത്തില്‍ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കണം. ഇതാവശ്യപ്പെട്ട് അനുവിന്റെ മരണത്തിന് ഉത്തരവാദികളായ മുഖ്യമന്ത്രിയും പിഎസ്‌സി ചെയര്‍മാനും രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവോണ നാളില്‍ സെക്രട്ടേറിയറ്റിനു മുമ്പിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ സത്യഗ്രഹം സംഘടിപ്പിക്കും. രാവിലെ 10.30 ന് സത്യഗ്രഹസമരം ആരംഭിക്കും.കൊവിഡ് പശ്ചാത്തലത്തില്‍ റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടും സര്‍ക്കാരും പിഎസ്‌സിയും ചെവിക്കൊണ്ടില്ല.

ജോലി നിഷേധിക്കുന്നതിനെതിരായ വികാരം പ്രകടിപ്പിച്ചാല്‍ നിയമനവിലക്ക് ഏര്‍പ്പെടുത്തുമെന്ന ധാര്‍ഷ്ട്യമാണ് പിഎസ്‌സിക്കുള്ളത്. വിമര്‍ശകരോട് കടക്കൂപുറത്തെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ബലത്തിലാണ് പിഎസ്‌സി ചെയര്‍മാന്‍ ധിക്കാരപരമായ നിലപാടെടുക്കുന്നത്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയാല്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെയും പിഎസ്‌സിയുടെയും നിലപാടില്‍ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത നിരാശയിലാണ്.

‘രാജേട്ടാ , ഓൺലൈൻ പഠനത്തിന് ഒരു കുട്ടിക്ക് സഹായം ചെയ്യാമോ ?’ അടുത്ത ദിവസം തന്നെ മൊബൈൽ ഫോൺ ഓണസമ്മാനമായി എത്തിച്ച് കുമ്മനം

നിയമാനുസൃത റാങ്ക് പട്ടിക നിലിവിലിരിക്കേ പിന്‍വാതില്‍ നിയമനം സംസ്ഥാനത്ത് തകൃതിയായി നടക്കുകയാണ്. ഏറെ ത്യാഗങ്ങള്‍ സഹിച്ച്‌ റാങ്ക് പട്ടികയില്‍ ഇടം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി കാത്തുനില്‍ക്കുമ്പോളാണ് അനധികൃത നിയമനങ്ങള്‍ നടക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയും ഉദ്യാഗാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും അജ്മല്‍ ഇസ്മായീല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button