പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതിനെ തുടര്‍ന്ന് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ പാലക്കാട് എംപിയും സിപിഎം നേതാവുമായ എംബി രാജേഷിനെയും സര്‍ക്കാറിനെയും പരിഹസിച്ചും വിമര്‍ശിച്ചും അഡ്വക്കറ്റ് ജയശങ്കര്‍. എക്സൈസില്‍ ജോലി കിട്ടാതെ അനു എന്ന യുവാവ് ആത്മഹത്യ ചെയ്തു എന്ന മാധ്യമ- പ്രതിപക്ഷ ദുഷ്പ്രചരണം ജനകോടികളുടെ ആശാകേന്ദ്രമായ കേരള സര്‍ക്കാരിനെയും കേരള പബ്ലിക് സര്‍വീസ് കമ്മീഷനെയും അപകീര്‍ത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പരിഹസിച്ചു.
കേരള ചരിത്രത്തില്‍ ഏറ്റവും അധികം യുവ സഖാക്കള്‍ക്കു പണി കൊടുത്തത് ഈ സര്‍ക്കാരാണ്. ഇനിയും ഒരുപാട് പേര്‍ക്കു പണി കൊടുക്കാന്‍ സര്‍ക്കാരും പിഎസ്സിയും പ്രതിജ്ഞാബദ്ധമാണ്.
അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണ്. അതിനു പാവപ്പെട്ടവരുടെ പാര്‍ട്ടിയോ സര്‍ക്കാരോ പാവം പിഎസ്സി ചെയര്‍മാനോ ഉത്തരവാദിയല്ലെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുന്നു.
അതേസമയം ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയും പിഎസ്സിയുടെ കാര്യശേഷിയും എന്ന വിഷയത്തില്‍ നമ്മുടെ പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്. എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കളും മറക്കാതെ കാണണമെന്നും അദ്ദേഹം കുറിപ്പിലൂടെ പരിഹസിക്കുന്നു.
അഡ്വ. ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
എക്സൈസില്‍ ജോലി കിട്ടാതെ അനു എന്ന യുവാവ് ആത്മഹത്യ ചെയ്തു എന്ന മാധ്യമ- പ്രതിപക്ഷ ദുഷ്പ്രചരണം ജനകോടികളുടെ ആശാകേന്ദ്രമായ കേരള സര്‍ക്കാരിനെയും കേരള പബ്ലിക് സര്‍വീസ് കമ്മീഷനെയും അപകീര്‍ത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണ്.
കേരള ചരിത്രത്തില്‍ ഏറ്റവും അധികം യുവ സഖാക്കള്‍ക്കു പണി കൊടുത്തത് ഈ സര്‍ക്കാരാണ്. ഇനിയും ഒരുപാട് പേര്‍ക്കു പണി കൊടുക്കാന്‍ സര്‍ക്കാരും പിഎസ്സിയും പ്രതിജ്ഞാബദ്ധമാണ്.
അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണ്. അതിനു പാവപ്പെട്ടവരുടെ പാര്‍ട്ടിയോ സര്‍ക്കാരോ പാവം പിഎസ്സി ചെയര്‍മാനോ ഉത്തരവാദിയല്ല.
ചെന്നിത്തല-സുരേന്ദ്രന്‍- ഏഷ്യാനെറ്റ് ഗൂഢാലോചന സഖാക്കള്‍ ജനമധ്യത്തില്‍ തുറന്നു കാട്ടണം.
ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയും പിഎസ്സിയുടെ കാര്യശേഷിയും എന്ന വിഷയത്തില്‍ നമ്മുടെ പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്. എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കളും മറക്കാതെ കാണണം. ഉപേക്ഷ പാടില്ല.
https://www.facebook.com/AdvocateAJayashankar/posts/3037345419728497
Post Your Comments