കോഴിക്കോട്: സ്വര്‍ണക്കടത്തും സ്വപ്നയുമൊക്കെ ഇപ്പോള്‍ വിസ്മൃതിയിലേയ്ക്ക്… ഇപ്പോള്‍ അനില്‍ നമ്പ്യാര്‍ എന്ന ഇരയെ ഉപയോഗിച്ച് കേസ് വഴിതിരിച്ചുവിടുന്നു . ആരോപണം ഉന്നയിച്ച് കെ.സുരേന്ദ്രന്‍. കേസില്‍ അനില്‍ നമ്പ്യാര്‍ കാണിച്ച മാന്യത പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Read Also : സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കും: തിയതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്തെ പ്രതിപക്ഷം കനത്ത പരാജയമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേയും സുരേന്ദ്രന്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ തലച്ചേറിന് തകരാറാണ്. ഏറ്റെടുത്ത സമരമെല്ലാം പരാജയമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ ജോലി ലഭിക്കില്ലെന്ന മനോവിഷമത്തിലാണ് അനു എന്ന ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിലും കെ.സുരേന്ദ്രന്‍ പ്രതികരണവുമായി രംഗത്ത് എത്തി.
പിഎസ്സിയുടെ സുതാര്യത നഷ്ടമായെന്നും ഒഎംആര്‍ ഷീറ്റില്‍ പോലും തട്ടിപ്പാണെന്നും അനുവിന്റെ കുടുബത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വിശ്വാസ് മേത്ത ഐഎസ് ആണോ വിശ്വാസ് മേത്ത പിബിയാണോ എന്നാണ് അറിയാത്തതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Post Your Comments