മസ്‌കത്ത് : ഒമാനിലെ വിവിധ മേഖലകളില്‍ ഇടിയോടെ ശക്തമായ മഴ. അല്‍ ദാഹിറ, ദാഖ് ലിയ, നോര്‍ത്ത് ഷര്‍ഖിയ, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലും സമീപമേഖലകളിലും പെയ്ത മഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി.
മൂടിക്കെട്ടിയ അന്തരീക്ഷമാണ്. വരുംദിവസങ്ങളിലും മഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ദാഹിറയിലെ യന്‍കല്‍ വിലായത്തില്‍ കരകവിഞ്ഞൊഴുകിയ വാദിയില്‍ അകപ്പെട്ട 3 കുട്ടികളെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയില്‍ കുട്ടികളെ പുറത്തുവിടരുത്.
താഴ്ന്ന മേഖലകള്‍, മലയോരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും നിര്‍ദേശിച്ചു. അതേസമയം, യുഎഇയില്‍ ചിലയിടങ്ങളിലുണ്ടായ മഴയെ തുടര്‍ന്നു 2 ദിവസമായി ചൂടു കുറഞ്ഞു. കിഴക്കന്‍ തീരദേശമേഖലകളില്‍ ആകാശം മേഘാവൃതമാണ്.
Post Your Comments