തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി കേരളത്തില്‍ 14 ഇനം പച്ചക്കറികള്‍ക്ക് തറവില ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് തറവില ഏര്‍പ്പെടുത്തുന്നത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ പച്ചക്കറി ഉദ്പാദനത്തില്‍ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിപണനം പ്രധാന പ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുന്നു.
read also : സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കും: തിയതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
അടുത്ത കേരളപ്പിറവി ദിനത്തില്‍ 14 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കുന്നത്. പച്ചക്കറി ന്യായ വിലയ്ക്ക് ഉപയോക്താവിന് ഉറപ്പു വരുത്തുന്നതിനും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കടകളുടെ ശൃഖല ആരംഭിക്കും. കൃഷിക്കാര്‍ക്ക് തല്‍സമയം അക്കൗണ്ടിലേക്ക് പണം നല്‍കും.
Post Your Comments