Latest NewsKeralaNews

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കും: തിയതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായി. കൊറോണ വൈറസ് വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.. 2021 ജനുവരിയോടെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ഒരു വര്‍ഷത്തോളം വിദ്യാലയാന്തരീക്ഷത്തില്‍ നിന്ന് മാറിനിന്ന കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു.

Read Also :സംസ്ഥാനത്ത് 100 ദിവസത്തേയ്ക്ക് 100 പദ്ധതികള്‍ : സൗജന്യ ഭക്ഷ്യകിറ്റ് വിതരണം വരും മാസങ്ങളിലും തുടരും

നൂറു ദിവസത്തിനുള്ളില്‍ 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി തുടങ്ങും. 11400 സ്‌കൂളുകളില്‍ ഹൈ ടെക് ലാബുകള്‍ സജ്ജീകരിക്കും. 10 ഐ ടി ഐ ഉത്ഘാടനം ചെയ്യും. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button