തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പങ്ക് അന്വേഷിക്കണമെന്നും ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്നുമുള്ള ആവശ്യവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്. സ്വര്‍ണം അടങ്ങിയ ബഗേജ് നയതന്ത്ര ബഗേജ് അല്ലെന്ന് കത്ത് നല്കാന് ബിജെപി ചാനല്‍ മേധാവി അനില്‍ നമ്പ്യാര്‍ നിര്‍ദേശിച്ചത് കേന്ദ്ര വിദേശ കാര്യമന്ത്രാലയവുമായി ബന്ധമുള്ള ആരുടെ ഇടപെടല്‍ മൂലമാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണക്കടത്തില്‍ പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത് മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിനും സര്‍ക്കാരിനും എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്നതെന്നും എ.വിജയരാഘവന് ആരോപിച്ചു.
Post Your Comments