KeralaLatest NewsNews

രാത്രി പിതാവുമായി അടിപിടി ; രാവിലെ എഴുന്നേറ്റു കാപ്പി കുടിച്ച ഉടനെ കുഴഞ്ഞു വീണു മരിച്ചു, മകനെതിരെ കേസെടുത്തു

കോട്ടയം : ഈരാറ്റുപേട്ട കടുവാമൂഴിയില്‍ പിതാവും മകനും തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് പിറ്റേന്ന് രാവിലെ കുഴഞ്ഞു വീണു മരിച്ച പിതാവ് ഷെറീഫിന്റേത് കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തി. സംഭവത്തില്‍ മകന്‍ ഷെഫീക്കിനെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് അടിപിടി ഉണ്ടായത്. ഇതില്‍ പിതാവിനെ തല്ലിയതായി ഷെഫീഖ് സമ്മതിച്ചു.

അടിപിടിയില്‍ ഷെറീഫിന് തലയ്ക്കും വയറ്റിലും പരുക്കേറ്റിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റു കാപ്പി കുടിച്ച ഉടനെ ഷെരീഫ് കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണ് തെളിഞ്ഞത്. ഇതോടെ അസ്വാഭാവിക മരണത്തിന് മകനെതിരെ കേസെടുക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തു നിരീക്ഷണത്തിലാക്കിരുന്നു. സഫിയയാണു ഷെറീഫിന്റെ ഭാര്യ. മറ്റു മക്കള്‍: ഷെറീന, ഷെമീന. മരുമക്കള്‍: ജലീല്‍, സലിം.

shortlink

Related Articles

Post Your Comments

Related Articles


Back to top button