KeralaLatest NewsIndia

ലാവ്‌ലിന്‍ കേസ്‌: ഹര്‍ജികള്‍ തിങ്കളാഴ്‌ച പരിഗണിക്കരുതെന്ന്‌ അപേക്ഷ

ലാവ്‌ലിന്‍ കേസ്‌ പുതിയ ബെഞ്ചിലേക്കു കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്‌ച പരിഗണിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിയായ കെ.എസ്‌.ഇ.ബി. മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍ സുപ്രീം കോടതിയില്‍. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ വിധിക്കെതിരായ സി.ബി.ഐയുടെ അപ്പീലും വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ കസ്‌തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ അപ്പീലുമാണ്‌ സുപ്രീം കോടതി പരിഗണിക്കുന്നത്‌.

പുതുതായി കക്ഷിചേര്‍ക്കാന്‍ അപേക്ഷ നല്‍കിയയാളുടെ ആവശ്യപ്രകാരമാണ്‌ അപ്പീല്‍ ഹര്‍ജികള്‍ തിങ്കളാഴ്‌ച പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്‌. കക്ഷികളുടെ സമ്മതത്തോടെയല്ല ഈ ആവശ്യമെന്ന്‌ അഭിഭാഷകന്‍ പി.വി. ശരവണരാജ മുഖേന ശിവദാസന്‍ ചൂണ്ടിക്കാട്ടി. അതേസമയം കേസില്‍ വിശദമായ വാദംകേള്‍ക്കുന്ന ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അപ്പീല്‍ ഹര്‍ജികള്‍ പരിഗണിക്കുമെന്നാണ്‌ നേരത്തെ സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നത്‌.

സംസ്‌ഥാനങ്ങളിലെ ന്യൂനപക്ഷ പദവി: കേന്ദ്രത്തിന്‌ സുപ്രീം കോടതി നോട്ടീസ്‌

തിങ്കളാഴ്‌ചയ്‌ക്കു പകരം ഈ ദിവസങ്ങളിലേ അപ്പീല്‍ ഹര്‍ജികള്‍ പരിഗണിക്കാവൂ എന്നും വിശദമായ വാദംകേള്‍ക്കല്‍ ആവശ്യമാണെന്നതിനാല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കല്‍ പുനഃരാംഭിക്കുന്നതുവരെ നീട്ടിവയ്‌ക്കണമെന്നുമാണ്‌ അപേക്ഷ. ലാവ്‌ലിന്‍ കേസ്‌ പുതിയ ബെഞ്ചിലേക്കു കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതുവരെ ജസ്‌റ്റിസ്‌ എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണു കേസ്‌ പരിഗണിച്ചത്‌. ഇനി ജസ്‌റ്റിസുമാരായ യു.യു. ലളിത്‌, വിനീത്‌ ശരണ്‍ എന്നിവരുടെ ബെഞ്ചാകും പരിഗണിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button