Latest NewsNewsBusiness

യു പി ഐ പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് ചാർജ്​ ഈടാക്കാനൊരുങ്ങി സ്വകാര്യ ബാങ്കുകള്‍​

യു പി ഐ പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ഇതിന് ബാങ്കുകള്‍ പണം ഈടാക്കി തുടങ്ങി. ആപ്പ് വഴിയുളള സാമ്പത്തിക ഇടപാടുകള്‍ക്ക് പണമീടാക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും വ്യക്തികള്‍ തമ്മില്‍ യു പി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ആപ്പുപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്കാണ് രാജ്യത്തെ വൻകിട സ്വകാര്യ ബാങ്കുകള്‍ ഇപ്പോള്‍ പരിധി വച്ചിരിക്കുന്നത്. യു.പി.ഐ ഇടപാടുകൾ ഒരു മാസത്തില്‍ 20 ഇടപാടുകളിലധികം നടത്തുമ്പോഴാണ് ഫീസ് ഇടാക്കുക .

നിസ്സാര ഇടപാടുകള്‍ സിസ്റ്റത്തിന് അധികഭാരം ചുമത്തുന്നത് തടയാനാണ്​ പുതിയ ചാര്‍ജുകള്‍ ഈടാക്കുന്നതെന്ന്​ ബാങ്കുകള്‍ അറിയിച്ചു. 2.5 രൂപ മുതല്‍ 5 രൂപ വരെയുള്ള ഫീസ് ആയിരിക്കും ബാങ്കുകള്‍ ഇതിനായി ചുമത്തുക.

ജി.എസ്.ടി ഒഴികെ 1,000 രൂപയോ അതിന്​ താഴെയോ ഉള്ള ഇടപാടുകള്‍ക്ക് 2.5 രൂപയാണ്​ ഈടാക്കുക. 1,000 രൂപക്ക്​ മുകളിലുള്ള ഇടപാടുകള്‍ക്ക് 5 രൂപയും ഈടാക്കിയേക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button