Latest NewsNewsIndia

ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്ക് തൊട്ട് താഴെ തുരങ്കം കണ്ടെത്തി : തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നത് ഈ തുരങ്കം വഴി

 

ജമ്മു : ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വേലിക്ക് തൊട്ട് താഴെ അതിര്‍ത്തി സുരക്ഷാ സേന ഒരു തുരങ്കം കണ്ടെത്തി. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കള്ളക്കടത്തിന് സഹായിക്കുന്നതിന് ഉപയോഗിച്ചേക്കാവുന്ന തുരങ്കം കണ്ടെത്തിയ പശ്ചാത്തലത്തില്‍ നുഴഞ്ഞുകയറ്റത്തിന് സഹായിക്കുന്ന മാറ്റ് തുരങ്കങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ സേന ഈ പ്രദേശത്ത് തിരച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Read Also : ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിടപ്പുമുറിയില്‍ കുഴിച്ചിട്ടു : യുവതി പൊലീസില്‍ കീഴടങ്ങി

നുഴഞ്ഞുകയറ്റ വിരുദ്ധ ശ്രമങ്ങള്‍ ശക്തമാണെന്നും വീഴ്ചകള്‍ ഒന്നും ഇല്ലെന്നും ഉറപ്പുവരുത്താന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന തന്റെ അതിര്‍ത്തി കമാന്‍ഡര്‍മാരോട് നിര്‍ദ്ദേശിച്ചു. വ്യാഴാഴ്ച ജമ്മുവിലെ സാംബ സെക്ടറില്‍ ബിഎസ്എഫ് പട്രോളിംഗാണ് ഇന്ത്യന്‍ ഭാഗത്തെ അതിര്‍ത്തി വേലിയില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള തുരങ്കം കണ്ടെത്തിയത്.

സേന പിന്നീട് തുരങ്കം പരിശോധിച്ചപ്പോള്‍ അതിന്റെ ഒരറ്റത്ത് പാക്കിസ്ഥാനി അടയാളങ്ങളുള്ള പ്ലാസ്റ്റിക് മണല്‍ ചാക്കുകള്‍ കണ്ടെത്തിയതായി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button