
കൊച്ചി : സ്വര്‍ണവിലയിൽ ഇന്ന് വീണ്ടും കുറവ്. പവന് ഒറ്റയടിക്ക് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളില്‍ നിരക്കില്‍ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപ നിലവാരത്തിലാണ് ഇവിടങ്ങളിലെ വില്പന. ഇവിടത്തെ നിരക്കുപ്രകാരം പവന്‍വില 36,800 രൂപയാണ്. കേരളത്തിന് പുറത്താണെങ്കില്‍ ജിഎസ്ടി ഉള്‍പ്പടെ ഗ്രാമിന് 4,800 രൂപയാണ് ജുവലറികള്‍ ഈടാക്കുന്നത്.
ആഗോള വിപണിയില്‍ ഔണ്‍സിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഔദ്യോഗിക വിലനിലാവാരം കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന നിലാവരമായ 42,000 രൂപയില്‍നിന്ന് സ്വര്‍ണവിലയില്‍ 18 ദിവസംകൊണ്ട് 4,400 രൂപയുടെ കുറവാണുണ്ടായത്.
Post Your Comments