COVID 19Latest NewsNewsInternational

കോ​വി​ഡ് വാ​ക്സി​ന്‍ നി​ര്‍​മാണം: ചൈ​ന​യു​മാ​യു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തിൽ ​നി​ന്ന് പിന്മാറി കാനഡ

ഒ​ട്ടാ​വ: കോ​വി​ഡ് വാ​ക്സി​ന്‍ നി​ര്‍​മാ​ണ​ത്തി​ല്‍ ചൈ​ന​യു​മാ​യു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ​ക​രാ​റി​ല്‍​നി​ന്ന് പിന്മാറി കാനഡ. ചൈ​നീ​സ് ക​മ്പ​നി കാ​ന്‍​സി​നോ ബ​യോ​ള​ജി​ക്സു​മാ​യു​ള്ള പ​ങ്കാ​ളി​ത്തമാണ് കാനഡ അവസാനിപ്പിച്ചിരിക്കുന്നത്. ചൈ​ന​യു​ടെ ഭൗ​മ രാ​ഷ്ട്രീ​യ ആ​ശ​ങ്ക​ക​ളാ​ണ് ക​രാ​ര്‍ ത​ക​രാ​ന്‍ കാ​ര​ണ​മെ​ന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാ​ക്സി​ന്‍ നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍ കാ​ന​ഡ​യി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത് ചൈ​നീ​സ് ഭ​ര​ണ​കൂ​ടം തു​ട​ര്‍​ച്ച​യാ​യി ത​ട​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കരാർ അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് നാ​ഷ​ണ​ല്‍ റി​സ​ര്‍​ച്ച കൗ​ണ്‍​സി​ലും അറിയിച്ചിട്ടുണ്ട്.

Read also: കോണ്‍ഗ്രസ് നേതാക്കളുടെ ആക്രമണം തുടരുന്നു: സംവാദം അവസാനിപ്പിക്കാന്‍ എല്ലാ സഹപ്രവര്‍ത്തകരോടും ആവശ്യപ്പെടുകയാണെന്ന് ശശി തരൂർ

മെ​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ ചൈ​നീ​സ് ക​മ്പ​നി​യാ​യ കാ​ന്‍​സി​നോ​യു​മാ​യു​ള്ള ക​രാ​ര്‍ അം​ഗീ​ക​രി​ച്ച​ത്. അതേസമയം ചൈ​ന​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​ന്‍ കമ്പ​നി​യാ​യ വി​ബി​ഐ വാ​ക്സി​ന്‍​സ് ഉ​ള്‍​പ്പെ​ടെ ര​ണ്ട് വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളു​മാ​യി സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​താ​യി എ​ന്‍​ആ​ര്‍​സി വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button