പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 37 കാരനായ കുറാലി നിവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ട്രാന്‍സ്പോര്‍ട്ടറായി ജോലി ചെയ്യുന്ന പര്‍വീന്ദര്‍ സിങ്ങാണ് പിടിയിലായത്. കഴിഞ്ഞ 10 ദിവസമായി പ്രതി ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി അംഗങ്ങള്‍ വ്യാഴാഴ്ച കുരളി പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
കുറ്റകൃത്യത്തില്‍ പ്രതിയെ സഹായിച്ചുവെന്ന് ആരോപിച്ച് ഇരയുടെ അമ്മായിയെ ( പിതാവിന്റെ സഹോദരിയെ ) ഓഗസ്റ്റ് 23 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 14 വയസുള്ള ഇര മുത്തശ്ശിയുടെ വീട്ടില്‍ താമസിക്കാന്‍ പോയിരുന്നു, അവിടെ പെണ്‍കുട്ടിയുെട അമ്മായിയും താമസിച്ചിരുന്നു. പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്ത പ്രതിയെ പെണ്‍കുട്ടിയുടെ പിതൃസഹോദരി വിളിക്കാറുണ്ടായിരുന്നു. മാത്രവുമല്ല സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അമ്മായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ഹരിയാനയിലെ മജ്രി ബ്ലോക്കില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഇന്ത്യന്‍ പീനല്‍ കോഡിലെ 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഡാലോചന), പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
Post Your Comments