ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ ഒപ്പിട്ട കത്തിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കെതിരെ ശശി തരൂര്‍ എംപി. നാല് ദിവസമായി താന്‍ മൗനം പാലിക്കുകയായിരുന്നു ഈ സംവാദം അവസാനിപ്പിക്കണമെന്നും, പാര്‍ട്ടി താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് തങ്ങളുടെ കടമയെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
I’ve been silent for 4 days on recent events in @incIndia because once the CongressPresident says the issue is behind us, it is the duty of all of us to work together constructively in the interests of the Party. I urge all my colleagues to uphold this principle & end the debate.
— Shashi Tharoor (@ShashiTharoor) August 27, 2020
നേതൃമാറ്റം വേണമെന്ന ആവശ്യവുമായി 23 നേതാക്കള്‍ ഒപ്പിട്ട വിവാദ കത്തിന്റെ തുടക്കം ശശി തരൂരിന്റെ വസതിയിലാണെന്നുള്ള റിപ്പോർട്ടുകളാണ് നേരത്തെ പുറത്ത് വന്നത്. . ചുരുങ്ങിയത് അഞ്ചു മാസം മുമ്ബ് തരൂരിന്റെ വീട്ടില്‍ നടത്തിയ വിരുന്നിനിടയിലാണ് കത്തിലേക്കു വഴിതെളിച്ച കാര്യങ്ങളുടെ പ്രാഥമികവും അനൗപചാരികവുമായ ചര്‍ച്ച നടന്നതെന്നു നേതാക്കള്‍ പറഞ്ഞു.
അതിനിടെ ശശി തരൂരിനെതിരെ മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. അഭിപ്രായം പാര്‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments