തിരുവനന്തപുരം : സ്വകാര്യ ബസുകളുടെ നികുതിയളവ് , മന്ത്രിസഭാ തീരുമാനത്തിന്റെ വിശദാംശങ്ങള്‍പുറത്ത് . സ്വകാര്യബസുകള്‍ക്ക് ജൂലായ് ഒന്നുമുതല്‍ മൂന്നുമാസത്തേക്കുകൂടി പൂര്‍ണമായി നികുതിയിളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. സ്‌കൂള്‍ ബസുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും നികുതിയിളവ് ലഭിക്കും.
Read Also : ഹോം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ച ആറ് പേർ പിടിയിൽ
രണ്ടില്‍ക്കൂടുതല്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി.ക്ക് അനുമതി കിട്ടുമ്പോള്‍ അതിന് സ്വകാര്യബസുകളെയും പരിഗണിക്കും. കഴിയുന്നത്ര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് സ്വകാര്യബസുടമകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പാലിക്കുന്നില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കേണ്ടിവരും.
സ്റ്റേജ് കാര്യേജുകള്‍ക്ക് കഴിഞ്ഞമാസം ചാര്‍ജ് വര്‍ധനയ്ക്ക് അനുമതി നല്‍കിയിരുന്നു. അതുകൊണ്ടുമാത്രം പ്രതിസന്ധി തീരുന്നില്ലെന്നുകണ്ടാണ് ഇളവുനല്‍കുന്നത്. ഇതുവഴി സര്‍ക്കാരിന് 94 കോടി രൂപയുടെ വരുമാനക്കുറവുണ്ടാവും. നേരത്തേ ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുമാസം നികുതിയിളവ് നല്‍കിയിരുന്നു.
Post Your Comments