അയ്യങ്കാളി ദിനത്തില്‍ പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മഹാത്മാ അയ്യങ്കാളിയുടെ ജയന്തിദിനത്തില്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുന്നു. സാമൂഹ്യ പരിഷ്കരണത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ രാജ്യത്തിന് മറക്കാനാവാത്തതാണ്.’- അയ്യങ്കാളിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് പ്രധാനമന്ത്രി മലയാളത്തില്‍ കുറിച്ചു. ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹികപരിഷ്കര്‍ത്താവ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ് ജാതിഭ്രാന്തിനെതിരെ മഹാത്മാ അയ്യങ്കാളി രംഗത്തെത്തിയത്.
മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ധീരതയോടെ പോരാടിയ സാമൂഹികപരിഷ്ക്കര്‍ത്താവ് എന്ന നിലയില്‍ കേരളചരിത്രത്തില്‍ അടയാളപ്പെടുത്തിയ നേതാാവണ് അയ്യങ്കാളി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ നിലകൊണ്ട നവോത്ഥാന നായകനായിരുന്നു അദ്ദേഹം.തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടില്‍ 1863 ഓഗസ്റ്റ് 28ന് അയ്യന്-മാല ദമ്പതികളുടെ മകനായാണ് അയ്യങ്കാളി ജനിച്ചത്.
മഹാത്മാ അയ്യങ്കാളിയുടെ ജയന്തിദിനത്തിൽ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നു. സാമൂഹ്യ പരിഷ്കരണത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ രാജ്യത്തിന് മറക്കാനാവാത്തതാണ്. pic.twitter.com/uiq1PuT11J
— Narendra Modi (@narendramodi) August 28, 2020
അയ്യങ്കാളി ഉള്‍പ്പെടുന്ന പുലയ സമുദായം അക്കാലത്ത് എല്ലാതരത്തിലും സമൂഹത്തില്‍ ബഹിഷ്കൃതരായിരുന്നു. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങള്‍ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല. ഇതിനെതിരെയെല്ലാം അദ്ദേഹം പൊരുതിയിരുന്നു. നാല്പതു വയസു മുതല്‍ അയ്യങ്കാളി കാസരോഗബാധിതന്‍ ആയിരുന്നു.
രോഗബാധയെ തഴഞ്ഞു അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു. 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. അതിസാരത്തിന്റെ അസ്ക്യത അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. 1941 ജൂണ്‍ 18-ാം തിയതി ബുധനാഴ്ച അദ്ദേഹം അന്തരിച്ചു. കാലയവനികക്കുള്ളില്‍ അദ്ദേഹം മറയുമ്ബോള്‍ പറയ-പുലയ സമുദായത്തിനായി വളരെ കാര്യങ്ങള്‍ അദ്ദേഹത്തിനു ചെയ്യാന്‍ കഴിഞ്ഞിരുന്നു.
Post Your Comments