ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ, സീതാറാം യെച്ചൂരിയുടേയും സോണിയ ഗാന്ധിയുടെയും നിലപാടുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നീറ്റ് പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ എതിര്‍പ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. സീതാറാം യെച്ചൂരിയുടെ നിലപാടുകള്‍ പത്രസമ്മേളനത്തിലാണ് പിണറായി വിജയന്‍ പരസ്യമായി തള്ളി പറഞ്ഞത്.
നീറ്റ് പ്രവേശന പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് സിപിഎം പിബി ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. പാര്‍ട്ടിക്ക് ഭരണമുള്ള ഒരേഒരു സംസ്ഥാനം തന്നെ പിബിയുടെ തീരുമാനം തള്ളിയത് സിപിഎമ്മില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കൊറോണ രോഗവ്യാപനം നിയന്ത്രണവിധേയമാകുംവരെ പരീക്ഷകള്‍ മാറ്റിവയ്ക്കണം. വിദ്യാര്‍ഥികളുടെ അക്കാദമിക് വര്‍ഷം നഷ്ടമാകാതെ പ്രവേശന പരീക്ഷകള്‍ ക്രമീകരിക്കണമെന്നും പിബി ഇന്നലെ ആവശ്യപ്പെട്ടത്.
എന്നാല്‍, നീറ്റ് പരീക്ഷ മാറ്റണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ അറിയിച്ചത്. നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെയാണ് കേരളം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments