![](/wp-content/uploads/2018/06/SUBHASH-BHASU.png)
തിരുവനന്തപുരം: ബിഡിജെഎസിലും പോര് മുറുകുന്നു. സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്തു പുതിയ സംസ്ഥാന കമ്മറ്റി ഓഫീസ് തുറക്കുകയാണ്. ഡോക്ടർ ജയചന്ദ്ര രാജ് ആണ് ഉദ്‌ഘാടനം നടത്തുന്നത് എന്ന് സുഭാഷ് വാസു അറിയിച്ചു. എല്ലാവരും ഇതൊരു ക്ഷണമായി കരുതി പങ്കെടുക്കണമെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ അറിയിച്ചു.
അതേസമയം തുഷാർ വിഭാഗം സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കിയിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക ക്രമക്കേടും നടത്തിയതിനാണ് സുഭാഷ് വാസുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കിയതെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കുറച്ചു മാസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു.
അതേസമയം എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെകെ മഹേശന്റെ മരണത്തില്‍ തുഷാറിനെതിരെയും വെള്ളാപ്പള്ളിക്കെതിരെയും സുഭാഷ് വാസു കടുത്ത ആരോപണം ഉന്നയിച്ചിരുന്നു.
Post Your Comments