Latest NewsIndiaNews

നിരന്തരമായി അതിർത്തിയിൽ ഡ്രോൺ സാനിദ്ധ്യം: സ്‍ഫോടക വസ്‌തുക്കള്‍ ബി.എസ്‌.എഫ് വെടിവെച്ചിട്ടു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിധ്യം.ജമ്മു കശ്‌മീരിലെ അര്‍ണിയ സെക്‌ടറിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. അതിര്‍ത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോണ്‍ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോണ്‍ അതിര്‍ത്തി കടന്നെത്തിയെന്നതാണ് പ്രാഥമിക നിഗമനം.

നേരത്തെ, കുട്ടികള്‍ ഉപയോഗിക്കുന്ന മൂന്ന് ടിഫിന്‍ ബോക്‌സിലാക്കി ടൈം ബോംബുകള്‍ അതിര്‍ത്തി കടത്താനുള്ള ശ്രമം ബി.എസ്‌.എഫ് പരാജയപ്പെടുത്തിയിരുന്നു. ചൊവ്വാഴ്‌ച രാത്രി ജമ്മു കശ്‌മീരില്‍ നിയന്ത്രണ രേഖക്കടുത്തെ കനാചക് മേഖലയിലാണ് രണ്ടു തവണയായി ഡ്രോണ്‍ സാന്നിധ്യം കണ്ടത്. ദായരന്‍ മേഖലയില്‍ ഡ്രോണില്‍ ഘടിപ്പിച്ച സ്‍ഫോടക വസ്‌തുക്കള്‍ ബി.എസ്‌.എഫ് വെടിവെച്ചിട്ടു.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

നിരന്തരമായി അതിർത്തിയിൽ ഡ്രോൺ സാനിദ്ധ്യം കണ്ടെത്തിയെന്നും രാജ്യത്തെ സുരക്ഷയെ ബാധിക്കുമെന്നും സുരക്ഷ സേന വ്യക്തമാക്കി. ചെറിയ ടിഫിന്‍ ബോക്‌സുകളിലാക്കിയ നിലയിലാണ് സ്‍ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയത്. വിവിധ സമയങ്ങളിലായി സ്‍ഫോടനം നടത്താനുള്ള ടൈമറുകളും ഘടിപ്പിച്ചിരുന്നു. നിയന്ത്രിത സ്‍ഫോടനത്തിലൂടെ ഇവയെല്ലാം നശിപ്പിച്ചെന്നും ജമ്മു കശ്‌മീര്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button