
ആലപ്പുഴ : കായംകുളം സ്‌റ്റേഷനില്‍ പോലീസുകാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ നടപടി. എഎസ്‌ഐ സാമുവേലിനെ ജില്ലാ പോലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റി. മറ്റൊരു പോലീസുകാരനായ പ്രസാദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഡ്യൂട്ടി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സാമുവേലും സിവില്‍ പോലീസ് ഓഫീസറും അസോസിയേഷന്‍ നേതാവുമായ പ്രസാദും തമ്മില്‍ കയ്യാങ്കളി ഉണ്ടായത്. ഇത് വലിയ വിവാദമായിരുന്നു. നിയമം പാലിക്കേണ്ട പോലീസുകാർ തന്നെ ഇത്തരത്തിൽ ചെയ്തത് പൊലീസിന് നാണക്കേടുണ്ടാക്കിയിരുന്നു.
Post Your Comments