തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ അനില്‍ നമ്ബ്യാര്‍ കുറ്റാരോപണത്തില്‍ നിന്ന് വിമുക്തനാകുന്നതുവരെ ജനം ടിവിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുവെന്ന് ജനം ടി വി മാനേജിംഗ് ഡയറക്ടര്‍ പി.വിശ്വരൂപന്‍. അനില്‍ നമ്പ്യാര്‍ ജനം ചാനലിന്റെ ജീവനക്കാരന്‍ മാത്രമാണെന്നും അദ്ദേഹത്തിന് ചാനലിന്റെ ഓഹരിയില്ലെന്നും വ്യക്തമാക്കി. ജനം ടിവിയെ കുറിച്ച് വരുന്ന വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനം ടിവിയുടെ 300 സ്റ്റാഫുകളിൽ ഒരാളാണ് അനിൽ നമ്പ്യാർ. അയ്യായിരത്തോളം വരുന്ന ഷെയർ ഹോൾഡേഴ്‌സിനോട് ഇത് വ്യക്തമാക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നും അദ്ദേഹം കുറ്റവിമുക്തനാകുമ്പോൾ വീണ്ടും കൂടെ ഉണ്ടാവുമെന്നും പറഞ്ഞു. ജനം ടിവിയുടെ വെബ് സസ്‌പെൻഡ് ചെയ്തു എന്ന തരത്തിലും വ്യാജ വാർത്ത പ്രചരിക്കുന്നതായി അദ്ദേഹം പറഞ്ഞു. വീഡിയോ കാണാം:
അതെ സമയം അനിൽ നമ്പ്യാർ താൻ കുറ്റം തെളിയിക്കപ്പെടുന്നത് വരെ ചാനലിന്റെ കോർഡിനേറ്റർ പദവിയിൽ നിന്നും മാറി നിൽക്കുന്നതായി കുറിപ്പ് ഇറക്കി. പോസ്റ്റ് ഇങ്ങനെ,
Post Your Comments