Latest NewsIndiaNews

അതിർത്തിയിൽ ചൈന സൈനിക സന്നാഹം കൂട്ടുന്ന സാഹചര്യത്തിൽ തുല്യരീതിയിൽ തയ്യാറെടുത്ത് ഇന്ത്യയും

ന്യൂഡൽഹി: അതിർത്തിയിൽ സൈനിക സന്നാഹം വർധിപ്പിച്ച് ചൈന. ഇതോടെ തുല്യരീതിയിൽ തന്നെ ഇന്ത്യയും തയ്യാറെടുക്കുന്നു. മിസൈലുകൾ അടക്കം വൻ സന്നാഹങ്ങളുമായി കിഴക്കൻ ലഡാക്കിലെ അതിർത്തികളിൽ ഇന്ത്യ സൈനികരെ വിന്യസിച്ചു. 2 മുതൽ 5 കിലോമീറ്റർ വരെ ദൂരെ ആക്രമണം നടത്താനും ഹെലികോപ്റ്ററുകളും താഴ്ന്നു പറക്കുന്ന വിമാനങ്ങളും വീഴ്ത്താനും കഴിയുന്ന മിസൈലുകളാണ് ഇന്ത്യ സജ്ജമാക്കിയത്. വ്യോമസേന മുൻനിര യുദ്ധവിമാനങ്ങളായ സുഖോയ് 30, ജാഗ്വർ, മിറാഷ് 2000 എന്നിവ ലേ, ശ്രീനഗർ താവളങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.

Read also: എന്‍ഐഎ ആവശ്യപ്പെട്ട എല്ലാ ഫയലുകളും നല്‍കാന്‍ തയ്യാർ: സെക്രട്ടേറിയറ്റിന്റെ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

ഗാൽവനിലെ സംഘർഷത്തിനു ശേഷം പലവട്ടം സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയെങ്കിലും ചൈനീസ് പട്ടാളം ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ഇതോടെ ഇത്തവണ ശീതകാലത്തും സൈനിക സന്നാഹം ശക്തമായി തുടരും. ഗാൽവനിൽ നിന്ന് പിന്മാറിയെങ്കിലും പാംഗ്‌ഗോങ് മലനിരകളിലും ഡെപ്സാങിലും ചൈനീസ് സൈന്യം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button