ദോഹ : കോവിഡ് വ്യാപനം തടയുന്നതിനായുള്ള ഹോം ക്വാറന്റീന് നിബന്ധനകള്‍ ലംഘിച്ച ആറ് പേർ ഖത്തറിൽ പിടിയിൽ. അറസ്റ്റിലായവരുടെ പേരുകള്‍ അടക്കമുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കോവിഡ് പ്രതിരധം ലക്ഷ്യമിട്ടു രാജ്യത്ത് പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപ്രകാരമുള്ള കടുത്ത ശിക്ഷയാകും ലഭിക്കുക. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ച് സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്നും, ഹോം ക്വാറന്റീനും കൃത്യമായി പാലിക്കണമെന്നു സ്വദേശികളോടും പ്രവാസികളോടും അധികൃതര്‍ ആവശ്യപ്പെട്ടു.
Post Your Comments