Latest NewsKeralaNewsIndia

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവ് : കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം : നേ​തൃ​മാ​റ്റം വേണമെന്ന ആവശ്യവുമായി 23 നേ​താ​ക്ക​ള്‍ ഒ​പ്പി​ട്ട വി​വാ​ദ ക​ത്തി​ന്‍റെ തു​ട​ക്കം ശ​ശി ത​രൂ​രി​ന്‍റെ വ​സ​തി​യി​ലാ​ണെ​ന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിപറഞ്ഞു .

Also read : രേഖകളുമായി ഉദ്യോഗസ്ഥർ എൻഐഎ ഓഫിസിലേക്കു പോയ പിന്നാലെ തീപിടിത്തം , സ്വപ്നയുമായുള്ള ഉദ്യോഗസ്ഥരുടെ ബന്ധം പുറത്ത്

സംഘടനക്കുള്ളിൽ നിന്ന് പ്രവര്‍ത്തിക്കാൻ ശശി തരൂര്‍ തയ്യാറാകണം. തരൂര്‍ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്. പാർട്ടിയുടെ അതിർ വരമ്പുകൾ അറിയില്ല. വിശ്വ പൗരൻ ആയത് കൊണ്ട് എന്തും പറയാമെന്നത് ശരിയല്ലെന്നും . ദേശീയ നേതൃത്വത്തിൽ മാറ്റം വണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയതാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

  ശ​ശി ത​രൂ​രി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.പാ​ര്‍​ട്ടി അ​ച്ച​ട​ക്കം എ​ല്ലാ​വ​രും പാ​ലി​ക്ക​ണം. അ​ഭി​പ്രാ​യം പാ​ര്‍‍​ട്ടി വേ​ദി​ക​ളി​ലാ​ണ് പ​റ​യേ​ണ്ട​തെ​ന്നും മു​ല്ല​പ്പ​ള്ളി പറഞ്ഞു.

അതേസമയം ക​ത്തി​നെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ള്‍ക്കെതിരെ ശ​ശി ത​രൂ​ര്‍ എം​പി രംഗത്തെത്തി. നാല് ദിവസമായി താന്‍ മൗനം പാലിക്കുകയായിരുന്നു, വി​വാ​ദ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെന്നും, പാര്‍ട്ടി താത്പര്യത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണ് തങ്ങളുടെ കടമയെന്നും ത​രൂ​ര്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button