തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം ചെറുതാണെങ്കിലും സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെപ്പറ്റി അന്വേഷിക്കുക എന്നതാണ് പ്രാഥമിക നടപടി. രണ്ടു തരത്തിലുള്ള അന്വേഷണം നടത്തും. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും ദുരന്ത നിവാരണ സമിതി കമ്മീഷണര്‍ എ കൗശിക്കിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണം നടത്തുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് രണ്ട് സംഘങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കത്തിയെന്ന് പറയുന്നതില്‍ സുപ്രധാന ഫയലുകള്‍ ഒന്നുമില്ല. ചില ഭാഗങ്ങള്‍ മാത്രമാണ് കത്തിപ്പോയത്. എന്‍ഐഎ ആവശ്യപ്പെട്ട എല്ലാ ഫയലുകളും നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് വളപ്പില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ പാലിക്കാതെ തീപ്പിടിത്തം ഉണ്ടായെന്നറിഞ്ഞ് ചിലര്‍ ചാടിക്കയറുന്ന നിലയാണ് ഉണ്ടായത്. അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ അതിനെ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments