![](/wp-content/uploads/2020/06/uae.jpg)
അബുദാബി : പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി നൽകി യുഎഇ. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി മൂന്ന് മാസത്തേക്കാണ് നീട്ടിയത്. ജി.ഡി.ആര്‍.എഫ്.എ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിസാ കാലാവധി കഴിഞ്ഞവര്‍ നവംബര്‍ 17 ന് മുന്‍പ് മടങ്ങിയാൽ മതിയാകും,മാര്‍ച്ച് ഒന്നിന് ശേഷം വിസാകാലാവധി കഴിഞ്ഞവര്‍ സെപ്റ്റംബര്‍ 11 ന് മുന്‍പ് രാജ്യം വിടണം.
Post Your Comments