കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പ്രവീണ്‍ തംബെ ബുധനാഴ്ച ചരിത്രം സൃഷ്ടിച്ചു. കീറോണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തിലുള്ള ടീമില്‍ പരിക്കേറ്റ സുനില്‍ നരെയ്ന് പകരക്കാരനായിട്ടാണ് 48 കാരനായ താംബെ സിപിഎല്‍ ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനായി അരങ്ങേറ്റം കുറിച്ചത്.
തന്റെ ആദ്യ ഓവറില്‍ തന്നെ ഒരു വിക്കറ്റ് വീഴ്ത്തിയ താംബെ അരങ്ങേറ്റം അവിസ്മരണീയമാക്കി. പതിനൊന്നാം ഓവറില്‍ അഫ്ഗാനിസ്ഥാന് ബാറ്റ്സ്മാന് നജീബുള്ള സദ്രാനെ പുറത്താക്കിയാണ് ആദ്യ മത്സരം തന്നെ ഗംഭീരമാക്കിയത്. സെന്റ് ലൂസിയ സൂക്സ് ഇന്നിംഗ്സിന്റെ 18-ാം ഓവറില്‍ മഴ കളി നിര്‍ത്തുന്നതിന് മുമ്പ് വെറ്ററന്‍ ലെഗ് സ്പിന്നര്‍ ഒരു ഓവര്‍ മാത്രമാണ് എറിഞ്ഞത്.
First CPL wicket for Pravin Tambe! Historic moment for this Indian star! #CPL20 #CricketPlayedLouder pic.twitter.com/XFoLyxBIrO
— CPL T20 (@CPL) August 26, 2020
2 ഫസ്റ്റ് ക്ലാസ്, 6 ലിസ്റ്റ് എ മത്സരങ്ങള്‍ മാത്രമാണ് താംബെ കളിച്ചിട്ടുള്ളത്. സാങ്കേതികമായി സിപിഎല്ലില്‍ കളിച്ച ആദ്യ ഇന്ത്യക്കാരനാണ് മുന്‍ അണ്ടര്‍ 19 ഇന്ത്യക്കാരന് സണ്ണി സോഹല്‍ സിപിഎല്‍ 2018 ല്‍ കളിച്ചതെങ്കിലും അദ്ദേഹം യുഎസ് പൗരത്വം നേടിയിരുന്നു.
2013 ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച താംബെ 41 വയസുള്ളപ്പോള്‍ ആണ് ശ്രദ്ധിക്കപ്പെട്ടത്. 33 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തിന് 30.46 ആവറേജില്‍ 28 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2016 മുതല്‍ അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടില്ല.
ഡിസംബറില്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് താംബെ എത്തി. എന്നാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കാതെ ഒരു ഫ്രാങ്ക്ഹൈസ് അധിഷ്ഠിത ലീഗ് കളിച്ച് ബിസിസിഐ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാല്‍ ബിസിസിഐ അദ്ദേഹത്തെ ലീഗ് കളിക്കുന്നതില്‍ നിന്ന് വിലക്കി. ബിസിസിഐ നിര്‍ദ്ദേശിച്ച നിയമങ്ങള്‍ അനുസരിച്ച്, സജീവമായ ഒരു ഇന്ത്യന്‍ കളിക്കാരനും വിദേശ ഫ്രാങ്ക്ഹൈസ് അധിഷ്ഠിത ലീഗുകളില്‍ പങ്കെടുക്കാന്‍ കഴിയില്ല.
Post Your Comments