Latest NewsNewsIndia

മുൻഭാര്യ രണ്ടാം ഭര്‍ത്താവിനൊപ്പം സന്തോഷമായി ജീവിക്കുന്നതിൽ അസൂയ മൂത്ത ആദ്യ ഭര്‍ത്താവ് അഞ്ചുവയസുകാരിയായ മകളെ കൊലപ്പെടുത്തി

മൈസൂരു : മുൻഭാര്യ വീണ്ടും വിവാഹിതയായി രണ്ടാം ഭര്‍ത്താവിനൊപ്പം സുഖമായി ജീവിക്കുന്നത് കണ്ട് അസൂയ മൂത്ത ആദ്യഭര്‍ത്താവ് ഇവരുടെ അഞ്ചുവയസുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തി.  മൈസൂരുവിലെ ചമരാജനഗറിലാണ് സംഭവം നടന്നത്. അ‍ഞ്ചുവയസുകാരിയായ മഹാലക്ഷ്മി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹേഷ് ഇയാളുടെ രണ്ടാംഭാര്യ രത്നമ്മ എന്നിവർ അറസ്റ്റിലായിട്ടുണ്ട്.

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ഗൗരമ്മയും മഹേഷും തമ്മിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് വേർപിരിഞ്ഞത്. ഈ വിവാഹബന്ധത്തില്‍ ഇവർക്ക് ഒരു പെൺകുട്ടിയുണ്ട്. ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉയർന്നതോടെ രണ്ടു പേരും രണ്ട് വഴിക്ക് പിരിഞ്ഞ് പുതിയ ജീവിതം ആരംഭിച്ചു. മഹേഷ് രത്നമ്മ എന്ന സ്‌‌ത്രീയെ വിവാഹം ചെയ്തു. ഗൗരമ്മ മഹാദേവ സ്വാമി മലിയനായക എന്നയാളെയും ‌. ഈ ബന്ധത്തിലുള്ള മകളാണ് കൊല്ലപ്പെട്ട മഹാലക്ഷ്മി.

വിവാഹ ശേഷവും രണ്ട് കുടുംബങ്ങളും അടുത്തടുത്ത പ്രദേശത്ത് തന്നെയായിരുന്നു താമസം. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും മഹഷിനും രണ്ടാംഭാര്യ രത്നമ്മയ്ക്കും കുട്ടികളുണ്ടായിരുന്നില്ല. എന്നാൽ ഗൗരമ്മ കുട്ടികളും കുടുംബവും ആയി സു‌ഖമായി ജീവിക്കുന്നത് കണ്ടതോടെ അസൂയ മൂത്ത ദമ്പതികൾക്ക് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു .

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒരു ബന്ധുവീട്ടിൽ നിന്ന് മടങ്ങിവരികയായി‌രുന്ന മഹാലക്ഷ്മിയെ സൂത്രത്തിൽ ഒപ്പംകൂട്ടിയ മഹേഷ് കുഞ്ഞിനെ ‌ഓവുചാലിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അൽപസമയത്തിന് ശേഷം മ‌ൃതദേഹം പുറത്തെടുത്ത് വീട്ടിലെത്തിച്ചു. ഭാര്യയായ രത്നമ്മയുടെ സഹായത്തോടെ ഇത് ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്തു. കുഞ്ഞിനെ കാണാതെ വന്നതോടെ മാതാപിതാക്ക‌ൾ പരാതിയുമയി പൊലീസിനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് മഹേഷിന്‍റെ വീട്ടിൽ‌ നിന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button