Latest NewsIndiaNews

മതപരിവര്‍ത്തനം നടത്തിയ പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായികിനെതിരെ എന്‍ഐഎ കേസ്

ചെന്നൈ : മതപരിവര്‍ത്തനം നടത്തിയ പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായികിനെതിരെ എന്‍ഐഎ കേസ്. ചെന്നൈ  സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായികിനെതിരെ കേസ് എടുത്തിരിക്കുന്നത്. എന്‍ഐഎ ആണ് സാകിര്‍ നായികിനെ പ്രതി ചേര്‍ത്ത് കേസെടുത്തത്. ചെന്നൈ സ്വദേശിനിയായ പെണ്‍കുട്ടിയെ ലണ്ടനില്‍ വെച്ചാണ് കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിപ്പെടുകയായിരുന്നു.

Read Also : ഒരു മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി കള്ളാ എന്ന് വിളിയ്ക്കാമോ ? തെറി വിളിയ്ക്കുന്നത് നമ്മുടെ സംസ്‌ക്കാരത്തിന് യോജിച്ചതാണോ ? ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ലണ്ടനില്‍ ഉപരിപഠനത്തിനായി പോയതാണ് കാണാതായ പെണ്‍കുട്ടി. ഇവിടെ വെച്ച് പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ട് പോയി എന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവത്തില്‍ സാകിര്‍ നായികിന്റെ ഇടപെടലുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് എന്‍ഐഎ കേസെടുത്തിരിക്കുന്നത്. സാകിര്‍ നായികിനെ മൂന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. തട്ടിക്കൊണ്ട് പോകല്‍, ലൈംഗിക ചൂഷണം അടക്കമുളള വകുപ്പുകളാണ് എന്‍ഐഎ ചുമത്തിയിരിക്കുന്നത് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button