Life Style

മൗത്ത് വാഷുകള്‍ കൊവിഡ് പകരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

കൊവിഡിനെതിരെ പ്രതിരോധമാര്‍ഗമായി മൗത്ത് വാഷുകള്‍ ഉപയോഗിക്കാമെന്ന് പഠനം. മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നത് കൊവിഡ് പകരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ?’ജേണല്‍ ഓഫ് ഇന്‍ഫെക്റ്റിയസ് ഡിസീസസി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.’മൗത്ത് വാഷ് ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുന്നത് മൂലം കോശങ്ങള്‍ വൈറസ് ഉത്പാദിപ്പിക്കുന്നത് തടയാനാകില്ല. പക്ഷേ രോഗബാധിതരുടെ വായിലെയും തൊണ്ടയിലെയും വൈറല്‍ കണങ്ങളുടെ അളവ് കുറയ്ക്കാ ന്‍ മൗത്ത് വാഷുകള്‍ ഏറെ ?ഗുണം ചെയ്യുമെന്ന് ജര്‍മനിയിലെ റുര്‍-യൂണിവേഴ്സിറ്റി ബോച്ചത്തിലെ ഗവേഷകനായ ടോണി മീസ്റ്റര്‍ പറഞ്ഞു.കോവിഡ് ബാധിച്ച രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന്റെ വ്യാപ്തി കുറയ്ക്കാന്‍ കഴിമെന്നാണ് ഗവേഷകര്‍ പറയുന്നത് . വ്യത്യസ്തമായ എട്ട് തരം മൗത്ത് വാഷുകള്‍ ഉപയോ?ഗിച്ചാണ് പഠനം നടത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button