Latest NewsIndiaNews

ഗര്‍ഭിണിയായ ഭാര്യ അമ്മയെ സ്ഥിരമായി കാണാന്‍ പോകുന്നത് ഒഴിവാക്കാന്‍ മാതാവിനെ മരുമകൻ കഴുത്തറുത്തു കൊന്നു

മുംബൈ : ഭാര്യാമാതാവിനെ ക്രൂരമായി കഴുത്തറുത്തു കൊലപ്പെടുത്തി മരുമകൻ. മുംബൈയിലെ തലോജ സെക്ടറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രേഖ ശർമ്മ എന്ന 45കാരിയാണ് മരുമകന്റെ കൊലക്കത്തിക്ക്‌ ഇരയായത്.സംഭവത്തിൽ പ്രഫുൽ സിയാലി എന്ന 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു .

അതേസമയം ഭാര്യാമാതാവിനെ കൊല്ലാൻ ‌ നയിച്ച കാരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് . രേഖയുടെ ഇളയ മകളെയാണ് പ്രഫുൽ വിവാഹം ചെയ്തിരിക്കുന്നത്. ഗർഭിണി ആയ ഭാര്യ ഇടയ്ക്കിടെ അമ്മയെ കാണുന്നതിനായി വീട്ടിലേക്കു പോകുന്നതാണ് ഇയാളെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പലതവണ ഇത്‌ വിലക്കിയിരുന്നുവെങ്കിലും ഭാര്യ അനുസരിക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് അമ്മായിയമ്മയെ ഇല്ലാതാക്കാൻ പ്രഫുൽ തീരുമാനിക്കുകയായിരുന്നു.രണ്ട് വർഷം മുൻപ് ആയിരുന്നു ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ ആയ പ്രഫുലും രേഖയുടെ മകളും തമ്മിലുള്ള വിവാഹം.

സ്ത്രീയുടെ കൊലപാതക വിവരം അറിഞ്ഞ പൊലീസ് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സിസിറ്റി വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. റെയിൻ കോട്ട് ധരിച്ച ഒരാൾ രേഖയുടെ വീട്ടിലേക്കു കയറിപ്പോകുന്ന ദൃശ്യങ്ങൾ ഇതിൽ നിന്നും ലഭിച്ചു. ഇതുമായി ബന്ധപ്പെടുത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയുകയും കോൾ രേഖകൾ പരിശോധിക്കുകയും ചെയ്തു.

ഇതോടെയാണ് മരുമകനായ പ്രഫുലിലേക് സംശയം നീണ്ടത്. അന്വേഷണത്തിൽ റെയിൻ കോട്ട് ധരിച്ചെത്തിയത് ഇയാൾ തന്നെയെന്ന് വ്യക്തമായതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം സംഭവത്തിൽ അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button