COVID 19Latest NewsSaudi ArabiaNewsGulf

കോവിഡ് : സൗദിയിൽ രോഗമുക്തി നേടിയവർ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു

റിയാദ് : സൗദിയിൽ കോവിഡിൽ നിന്നും മുക്തി നേടിയവർ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. ബുധനാഴ്ച 1013 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 284945 ആയി ഉയർന്നു. 1068 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 33 പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 310836 ഉം മരണ സംഖ്യ 3755 ഉം ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 22136 രോഗികളാണ് ചികിത്‌സയിലുള്ളത്. ഇവരിൽ 1601 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിസാൻ 84, മക്ക 67, മദീന 57, റിയാദ് 55, തബൂക്ക് 48 എന്നിങ്ങനെയാണ് പ്രധാന പ്രദേശങ്ങളിലെ രോഗബാധിതരുടെ കണക്ക്.

ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം ര​ണ്ട​ര​ക്കോ​ടി​യി​ലേ​ക്ക് അടുക്കുന്നു. 24,323,081 പേ​ർ​ക്കാ​ണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,28,887 പേ​രാ​ണ് ഇ​തു​വ​രെ മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 1.68 കോ​ടിയായി വർദ്ധിച്ചു. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലുമാണ് വൈറസ് വ്യാപനം രൂക്ഷമായത്. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ അ​റു​പ​ത് ലക്ഷം കടന്നു. 6,000,331 പേ​ർക്ക് ഇതുവരെ രോഗം ബാധിച്ചു. പു​തി​യ ക​ണ​ക്കു​ക​ള്‍​പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​മേ​രി​ക്ക​യി​ല്‍ 44,603 പേ​ര്‍​ക്കാ​ണ് കോവിഡ് സ്ഥിരീകരിച്ചത്. 1,286പേർ മരിച്ചു. ബ്ര​സീ​ലി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​ബാ​ധി​ത​ര്‍ 47,828 ഉം ​മ​ര​ണം 1,090വു​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button