തിരുവനന്തപുരം : ഓാണക്കാലത്ത് മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ ഇളവ്. ഓണാഘോഷം കണക്കിലെടുത്താണ് സംസ്ഥാനത്തെ മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് എക്സൈസ് വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ദിവസവും 400 ടോക്കണുകളാണ് വിതരണം ചെയ്തിരുന്നത് എങ്കില്‍ ഇനി മുതല്‍ 600 ടോക്കണ്‍ വരെ അനുവദിക്കും.
read also : സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തം : ഗവർണർ ഇടപെട്ടു
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മദ്യവില്പന ഇനി രാവിലെ ഒന്‍പത് മുതല്‍ രാത്രി വരെ 7 വരെയായിരിക്കും. ഒരു തവണ ടോക്കണ്‍ എടുത്തവര്‍ക്ക് വീണ്ടും ടോക്കണ്‍ എടുക്കാന്‍ മൂന്ന് ദിവസത്തെ ഇടവേള എന്ന നിബന്ധനയും താത്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. ഇനി എല്ലാ ദിവസവും ടോക്കണ്‍ എടുക്കാം.
ബെവ്ക്യൂ ആപ്പ് വഴിയാണ് ടോക്കണുകള്‍ എടുക്കേണ്ടത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ആവിഷ്കരിച്ച ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവില്പന ആരംഭിച്ച ശേഷം സംസ്ഥാനത്തെ ബെവ്കോ-കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പനശാലകളില് മദ്യവില്പന വലിയ തോതില്‍ കുറഞ്ഞിരുന്നു.
Post Your Comments