ചെന്നൈ: ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേയ്ക്കെന്ന് സൂചന നല്‍കി തമിഴ്‌നാട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷം. തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവെയാണ് വിജയുടെ പോസ്റ്ററുകള്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാകും അടുത്ത മുഖ്യമന്ത്രി എന്ന തമ്മിലടി തമിഴ്നാട്ടില്‍ സജീവമായിരിക്കെയാണ് വിജയ് പോസ്റ്റുകള്‍ വന്നിരിക്കുന്നത്.
വിജയിനെ മുഖ്യമന്ത്രിയായി ചിത്രീകരിച്ച് കൊണ്ടുള്ള പോസ്റ്ററുകളാണ് തമിഴ്നാട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഉള്‍പ്പാര്‍ട്ടി പോരുകള്‍ സംസ്ഥാനത്ത് ശക്തമാണ്. സൂപ്പര്‍ താരം രജനീകാന്തും കമല്‍ഹാസനും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ സന്നാഹങ്ങളുമായി മത്സരിക്കുന്നുണ്ട്. ഇതിനിടയില്‍ വിജയ് കൂടി വരുമോ എന്ന കാര്യമാണ് എല്ലാവരും സംശയത്തോടെ ഉറ്റുനോക്കുന്നത്. വിജയ് എന്തെങ്കിലും നേതാവിന് വേണ്ടി പ്രചാരണത്തിനായി ഇറങ്ങുകയോ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയോ ചെയ്താല്‍ നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ മാറി മറിയും. സംസ്ഥാനത്ത് രജനീകാന്തിനോളം ജനപ്രീതി ഉള്ള താരമാണ് വിജയ്.
പോസ്റ്ററില്‍ വിജയിനെ എംജിആറായും ഭാര്യ സംഗീതയെ ജയലളിതയായിട്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മധുര, സേലം രാമനാഥപുരം, എന്നിവിടങ്ങളിലാണ് പോസ്റ്റുകള്‍ ഏറെയുമുള്ളത്. വിജയ് ചിത്രമായി ഏറ്റവും ഒടുവില്‍ തിയ്യേറ്ററില്‍ എത്തിയ ബിഗിന്റെ റിലീസിന്റെ സമയത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന വിജയ് നല്‍കിയിരുന്നു
Post Your Comments