ന്യൂഡല്‍ഹി: ഭര്‍ത്താവ് ചങ്ങലയ്ക്കിട്ട് അതീവ പരിതാപകരമായ അവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതിയെ മോചിപ്പിച്ച് വനിതാ കമ്മീഷന്‍. ഡല്‍ഹി വനിതാ കമ്മീഷന്റെ സമയോചിത ഇടപെടല്‍ മൂലമാണ് കഴിഞ്ഞ ആറു മാസമായി ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന 32കാരിക്ക് മോചനത്തിന് വഴി ഒരുക്കിയത്. ഡല്‍ഹി ത്രിലോക്പുരി മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെയോടെ ഇവിടെയെത്തിയ വനിതാ കമ്മീഷന്‍ സംഘം വിസര്‍ജ്യവശിഷ്ടങ്ങള്‍ക് നടുവില്‍ തീര്‍ത്തും പരിതാപകരമായ അവസ്ഥയില്‍ ചങ്ങലയ്ക്കിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്.
യുവതിയുടെ അവസ്ഥ സംബന്ധിച്ചു കമ്മീഷന്റെ ഗ്രൗണ്ട് വോളന്റീര്‍സ് നല്‍കിയ വിവരം അനുസരിച്ചു ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാളിന്റെ നേതൃത്വത്തില്‍ ആയിരിന്നു രക്ഷ ദൗത്യം. അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന മുറിയില്‍ കഴിഞ്ഞ ആറു മാസമായി കഴിഞ്ഞിരുന്ന ഇവര്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ക്രൂര മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നിരുന്നു എന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. അരിമില്‍ ഉടമയാണ് ഭര്‍ത്താവ്. വനിതാ യുവതി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു.
കാലുകള്‍ ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ടിരുന്നു. പിതാവ് തങ്ങളേയും അമ്മയെ മര്‍ദ്ദിക്കാറുണ്ടെന്ന് മക്കള്‍ മൊഴി നല്‍കി. വീട്ടില്‍ നിന്നും മോചിപ്പിച്ച ശേഷം യുവതിക്ക് ചികിത്സ ലഭ്യമാക്കി. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷം ആയെന്നാണ് റിപ്പോര്‍ട്ട്. മൂന്നു കുട്ടികളും ഉണ്ട്. ഭാര്യയുടെ മാനസിക നില തകരാറില്‍ ആയത് കൊണ്ടാണ് ചങ്ങലയ്ക്കിട്ടതെന്നാണ് ഭര്‍ത്താവിന്റെ വാദം. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
Post Your Comments