ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 5958 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് ബാധിതര്‍ക്ക് സമാനമായി രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസം നല്കുന്നു. 24 മണിക്കൂറിനിടെ 5606 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 118 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്. നിലവില്‍ 52,362 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം കോവിഡ് ബാധിതര്‍ നാലു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 3,97,261 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 3,38,060 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 6839 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments