Latest NewsIndia

ആയൂര്‍വേദ ഷോപ്പിന്റെ മറവില്‍ ദമ്പതികളുടെ ഒത്താശയോടെ നഗരമധ്യത്തില്‍ വേശ്യാലയം

ബംഗളൂരു : ആയൂര്‍വേദ ഷോപ്പിന്റെ മറവില്‍ ദമ്പതികളുടെ ഒത്താശയോടെ നഗരമധ്യത്തില്‍ വേശ്യാലയം. കര്‍ണാടകയിലാണ് സംഭവം. ആയൂര്‍വേദ ഷോപ്പിന്റെ മറവില്‍ മാംസവ്യാപാരം നടത്തിയ ദമ്പതികളെ പൊലീസ് പിടികൂടി. ബംഗളൂരു നഗരത്തില്‍ സഞ്ജീവിനി നഗറിലാണ് പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടിയത്. പരിസരവാസികളില്‍ നിന്നും ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദമ്പതികളായ പ്രേമയും രാമുവുമാണ് ഹെര്‍ബല്‍ ഉത്പന്നങ്ങളുള്ള കട നടത്തിയിരുന്നത്. എന്നാല്‍ ആയൂര്‍വേദ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സ് ഇവര്‍ എടുത്തിരുന്നില്ല. ഷോപ്പിലെ അലമാരകളില്‍ ആയൂര്‍വേദ ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളായിരുന്നു നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

Read  Also : ഖുറാന്‍ പാക്കറ്റുകളുമായി വാഹനം പോയത് എടപ്പാളിലേയ്ക്കല്ല, കര്‍ണാടകത്തിലെ ഭട്കലിലേയ്‌ക്കെന്ന് കണ്ടെത്തല്‍ : എന്‍ഐഎ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി … മന്ത്രി ജലീലിന്റെ കാര്യത്തില്‍ സര്‍വത്ര ദുരൂഹത

ആയൂര്‍വേദ ഷോപ്പില്‍ റെയിഡ് നടത്തിയ പൊലീസ് സംഘം ദമ്പതികള്‍ ബലമായി യുവതിയെ പാര്‍പ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഈ സമയം ഇവിടെ എത്തിയ ഒരു ഇടപാടുകാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തി എന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ദമ്ബതികള്‍ക്ക് ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ലൈസന്‍സില്ലെന്ന് ബംഗളൂരു വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. സഞ്ജീവ് എം പാട്ടീല്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button